റിയാദ്: പ്രവാസിയായ കോഴിക്കോട് എലത്തൂർ സ്വദേശി റിയാദിൽ മരിച്ചു. എലത്തൂര്‍ പുതിയനിരത്ത് വെള്ളറക്കെട്ടു സ്വദേശി മുഹമ്മദ് ഷെബീര്‍ (27) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി നാട്ടിലേക്ക് പോകാൻ പോകാന്‍ ടിക്കറ്റെടുത്ത് യാത്രക്ക് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തികരിക്കുന്നതിനിടെയാണ് സംഭവം. ശാരീരിക അസ്വസ്ഥതകളുള്ള ഷെബീർ നാട്ടിൽ ചികിത്സ തേടാനായി യാത്രക്കൊരുങ്ങിയതാണ്. എന്നാൽ യാത്രക്ക് മണിക്കൂറുകൾ ബാക്കി നിൽക്കെ യുവാവ് മരണപ്പെടുകയായിരുന്നു.
പരേതരായ മുസ്തഫ, സുഹ്റ എന്നിവരാണ് മാതാപിതാക്കള്‍. മൃതദേഹം നാട്ടിലയക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുകയാണ്. റിയാദ് കെഎംസിസി മലപ്പുറം ജില്ല വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ റഫീഖ് ചെറുമുക്ക്, ജനറല്‍ കണ്‍വീനര്‍ റിയാസ് ചിങ്ങത്ത്, നസീര്‍ കണ്ണീരി, കോഴിക്കോട് ജില്ലാ കെഎംസിസി വെല്‍ഫെയര്‍ വിങ് ചെയര്‍മാന്‍ അലി അക്ബര്‍, റാഷീദ് ദയ എന്നിവരുടെ നേതൃത്വത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കും.