Trending

മലപ്പുറം തിരുവാലിയിൽ വവ്വാലുകൾ കൂട്ടത്തോടെ ചത്ത നിലയിൽ; സാമ്പിൾ പരിശോധനക്കയച്ചു


മലപ്പുറം: മലപ്പുറത്ത് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ (Bats Death) കണ്ടെത്തി. തിരുവാലിയിൽ ആണ് സംഭവം. റോഡരികിലെ കാഞ്ഞിരമരത്തിൽ തമ്പടിച്ച വവ്വാലുകളിൽ 17 എണ്ണമാണ് കൂട്ടത്തോടെ ചത്ത് വീണത്. കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ചത്ത വവ്വാലുകളുടെ സാമ്പിളുകൾ ആരോഗ്യ വകുപ്പ് പൂനൈ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് പരിശോധനക്കായി അയച്ചിട്ടുണ്ട്. ഫലം വന്നശേഷം മാത്രമെ യഥാർത്ഥ കാരണം എന്താണെന്ന് വ്യക്തമാകൂ.

കഴിഞ്ഞ ദിവസമാണ് വവ്വാലുകളെ കൂട്ടത്തോടെ ചത്ത നിലയിൽ കണ്ടെത്തിയത്. തമ്പടിച്ചവയിൽ ചിലത് മരക്കൊമ്പുകളിൽ തന്നെ തൂങ്ങികിടക്കുന്ന നിലയിലാണ്. പ്രദേശവാസികളാണ് ഇക്കാര്യം ആരോ​ഗ്യവകുപ്പിനെ അറിയിച്ചത്. തുടർന്ന് വനപാലകരും വനംവകുപ്പിലെ വെറ്ററിനറി വിഭാഗം ഉദ്യോഗസ്ഥരും ആരോഗ്യ വകുപ്പധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തുകയായിരുന്നു.

പ്രായമില്ലാത്ത വവ്വാലുകളാണ് ചത്ത് വീണിട്ടുള്ളതെന്ന് പ്രാഥമിക പരിശോധനയിൽ കണ്ടെത്തി. അതേസമയം കനത്ത ചൂടാണ് ഇവയുടെ മരണകാരണമെന്നാണ് അധികൃതതുടെ പ്രാഥമിക നിഗമനം. എന്നാൽ സംഭവത്തിൽ നാട്ടുകാർ ആശങ്ക പ്രകടിപ്പിച്ചതോടെ വിദഗ്ധ പരിസോധനക്ക് അയയ്ക്കുകയായിരുന്നു. വനം വകുപ്പ് അധികൃതരുടെ നിർദേശപ്രകാരം ചത്ത വവ്വാലുകളെ കുഴിച്ചുമൂടുകയുെ ചെയ്തു.

Post a Comment

Previous Post Next Post