Trending

പൂനൂരിൽ ലഹരി മരുന്നുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ


പൂനൂർ: പൂനൂരിൽ 11 ഗ്രാം ബ്രൗൺഷുഗറും 10 ഗ്രാം കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയിൽ. ആസാം സ്വദേശിയായ മുത്തബീർ ഹുസൈനാണ് പിടിയിലായത്. ഇന്നലെ രാത്രി 12 മണിയോടുകൂടി പൂനൂർ മഠത്തുംപൊയിൽ റോഡിൽ വെച്ചാണ് യുവാവിനെ താമരശ്ശേരി എക്സൈസ് സംഘം പിടികൂടിയത്.  

എക്സൈസ് ഇൻസ്പെക്‌ടർ എ.ജി തമ്പി, അസി. എക്സൈസ് ഇൻസ്പെക്ടർ പ്രതീഷ് ചന്ദ്രൻ, പിഒമാരായ അജീഷ്, ഷാജു സി.പി, സിഇഒ വിഷ്ണു ടി.കെ, സിഇഒ ഡ്രൈവർ എതിൻ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.

Post a Comment

Previous Post Next Post