Trending

താമരശ്ശേരിയിൽ നിന്നും കാണാതായ പെൺകുട്ടിയെ കണ്ടെത്തി


താമരശ്ശേരി: താമരശ്ശേരിയിൽ നിന്നും കാണാതായ പതിമൂന്നുകാരിയെ ബംഗളൂരുവിൽ കണ്ടെത്തിയതായി വിവരം. കുട്ടി യുവാവിനൊപ്പം ബാംഗ്ലൂരിൽ ഉണ്ടെന്ന വിവരമാണ് ലഭിച്ചിരിക്കുന്നത്. വിവരം കർണാടക പോലീസിന് ലഭിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ കർണാടക പോലീസ് താമരശ്ശേരി പോലിസിനെ വിവരമറിയിക്കുകയായിരുന്നു. താമരശ്ശേരി പോലീസ് ബാംഗ്ലൂരിലേക്ക് പുറപ്പെട്ടു.

അതേ സമയം, പതിമൂന്നുകാരിയെ ബന്ധുവായ പ്രതി ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതാണെന്ന് കുടുംബം ആരോപിച്ചു. പെണ്‍കുട്ടിയുടെ തിരോധാനത്തിന് പിന്നില്‍ ബന്ധുവായ യുവാവാണെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിയായ യുവാവും ബന്ധുക്കളും ഭീഷണിപ്പെടുത്തിയിരുന്നു. പരാതി പിൻവലിച്ചില്ലെങ്കിൽ പെണ്‍കുട്ടിയെ ലക്ഷ്യം വെക്കുമെന്നും പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലുമെന്നും ഭീഷണിമുഴക്കി. പെണ്‍കുട്ടിയുടെ ജീവന് അപകടം സംഭവിക്കുമോയെന്ന് പേടിയുണ്ടെന്നും അമ്മ പറഞ്ഞു. 

Post a Comment

Previous Post Next Post