Trending

പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറിൽ വീണു; ചേമഞ്ചേരിയിൽ മധ്യവയസ്ക്കന് ദാരുണാന്ത്യം


കാപ്പാട്: കിണറ്റില്‍ വീണ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പിടിവിട്ട് കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. ചേമഞ്ചേരി തുവ്വക്കോട് പടിഞ്ഞാറേ മലയില്‍ വിജയന്‍ (58) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു സംഭവം. അയല്‍വാസിയുടെ കിണറ്റില്‍ പൂച്ച വീണതിനെ തുടര്‍ന്ന് അതിനെ പുറത്തെടുക്കാനായി കിണറ്റില്‍ ഇറങ്ങിയതായിരുന്നു. വലിയ ആഴമില്ലാത്ത കിണറായതു കൊണ്ട് ശരീരത്തില്‍ കയര്‍ കെട്ടിയിരുന്നില്ല. കയറിൽ പിടിച്ച് ഇറങ്ങുകയായിരുന്നു. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞതിനെ തുടര്‍ന്ന് കിണറ്റിലേക്ക് പിടിവിട്ട് വീഴുകയായിരുന്നു.

കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. ഓക്‌സിജന്‍ ലഭ്യത കുറഞ്ഞ കിണറ്റില്‍ ബി.എ സെറ്റ് ഉപയോഗിച്ച് ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ ഇര്‍ഷാദ് ടി.കെ ഇറങ്ങുകയും സേനാംഗങ്ങളുടെ സഹായത്തോടുകൂടി മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post