Trending

അറബി ഭാഷ അധ്യാപകൻ ജരീർ പാലത്തിന് ഡോക്ടറേറ്റ്


മസ്ക്കത്ത്: ഇന്ത്യൻ സ്കൂൾ സീനിയർ സെക്ഷൻ വിഭാഗത്തിലെ അറബി ഭാഷ അധ്യാപകനായ ജരീർ പാലത്തിന് ‘ആധുനിക കാലത്തെ അറബി ആത്മകഥാ സാഹിത്യം’ എന്ന വിഷയത്തെ അധികരിച്ച് നടത്തിയ ഗവേഷണത്തിന് ഇന്ത്യൻ മാനേജ്മെൻ്റ് ആൻറ് ലാംഗ്വേജ് റിസർച്ച് സെൻറ്ററിൽ നിന്ന് ഡോക്ടറേറ്റ് ലഭിച്ചു. ഡോ.അബ്ദുറഹ്മാന് കീഴിലായിരുന്നു ഗവേഷണം.

അൽഫിത്റ പ്രീ-സ്കൂൾ ഡയറക്ടറും ഫോകസ് ഇൻ്റർനാഷനൽ ഒമാൻ റിജ്യൺ മുൻ സിഇഒയുമാണ് ഡോ. ജരീർ പാലത്ത്. കോഴിക്കോട് ജില്ലയിലെ പാലത്ത് സ്വദേശിയായ ഇദ്ദേഹം അബൂബകർ മറിയ ദമ്പതികളുടെ മകനാണ്. ഭാര്യ: ദാനിയ ജരീർ (അധ്യാപിക ഇന്ത്യൻ സ്കൂൾ ബൗഷർ). മക്കൾ: അത്ഫ നൗർ, അയ മെഹർ.

Post a Comment

Previous Post Next Post