Trending

കുടുംബ വഴക്ക്; ആദിവാസി യുവതിയെ തലക്കടിച്ചു കൊന്നു, ഭർത്താവ് അറസ്റ്റിൽ


കൊച്ചി: വീട്ടിലുണ്ടായ തർക്കത്തെ തുടർന്ന് ഭർത്താവ് ഭാര്യയെ തലയ്ക്കടിച്ചു കൊന്നു. കുട്ടമ്പുഴ മാമലകണ്ടത്ത് ആണ് സംഭവം. എളമ്പളശേരി സ്വദേശിനി മായ (37) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രിയാണ് കൊലപാതകം നടന്നത്. സംഭവത്തിൽ ഭർത്താവ് ജിജോ ജോണിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ഇന്ന് പുലർച്ചെ വീട്ടിൽ ആശവർക്കർമാരെത്തിയപ്പോഴാണ് കൊലപാതക വിവരം പുറത്തറിയുന്നത്. ഭർത്താവ് ജിജോ മൃതദേഹത്തിന് അടുത്തുണ്ടായിരുന്നു. ഇന്നലെ രാത്രി വീട്ടിൽ നടന്ന തർക്കത്തിനിടെ മായയെ തലക്കടിച്ചു കൊലപ്പെടുത്തി എന്നായിരുന്നു ജിജോ പൊലീസിന് നൽകിയ മൊഴി. അതേസമയം എന്താണ് കൊലപാതകത്തിന് കാരണമെന്ന് വ്യക്തമല്ല. ഭാര്യയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടുവെന്നും ഇയാൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഇക്കാര്യം പൊലീസ് അന്വേഷിച്ചു വരികയാണ്. 

മായ ആദിവാസി വിഭാഗത്തിൽ പെടുന്ന സ്ത്രീയാണ്. ഇരുവർക്കും കുട്ടിയുണ്ടെന്നും സംഭവ സമയത്ത് കുട്ടി വീട്ടിലില്ലായിരുന്നുവെന്നും പൊലീസ് പറഞ്ഞു. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post