Trending

ചേളന്നൂർ പ്രദേശങ്ങളിൽ നെൽവയൽ-തണ്ണീർത്തടം നികത്തൽ വ്യാപകം


ചേളന്നൂർ: റോഡരികിനോടു ചേർന്ന വയലുകളും തണ്ണീർത്തടങ്ങളും മണ്ണിട്ടുനികത്തുന്നത് വ്യാപകം. പുതിയേടത്തുതാഴം-ചിറക്കുഴി റോഡിൽ കല്ലിട്ടപാലം, വടേക്കണ്ടിത്താഴം റോഡ്, ചെലപ്രം പള്ളിത്താഴത്തിന് സമീപം, കുമാരസ്വാമി-ചെലപ്രം റോഡ് തുടങ്ങിയ ഭാഗങ്ങളിലാണ് മണ്ണിട്ടു നികത്തുന്നത്. കുറഞ്ഞ മണ്ണിറക്കി ഘട്ടം ഘട്ടമായാണ് നികത്തുന്നത്. തെങ്ങിൻ തൈ, വാഴ, കപ്പ, പച്ചക്കറി എന്നിവ കൃഷി ചെയ്താണ് തുടക്കം കുറിക്കുന്നത്.

കൂമ്പാരമുണ്ടാക്കുക, പാടത്തിന് മധ്യത്തിലൂടെ കരിങ്കല്ല് കെട്ടുക, ചകിരിയിട്ട് അതിനുമുകളിൽ മണ്ണിടുക. പുല്ല് വളരുന്നതോടെ വീണ്ടും അടുത്തലോഡ് മണ്ണുവീഴും. രാത്രിയിലും മറ്റുമാണ് നികത്തുന്നത്. ചെലപ്രം പള്ളിത്താഴത്ത്‌ കണ്ടൽക്കാടുകൾ വെട്ടിനശിപ്പിച്ചാണ് മണ്ണിട്ടുനികത്തുന്നതെന്ന് നാട്ടുകാർ പറഞ്ഞു. നീർക്കെട്ട് പ്രദേശങ്ങളിൽ മണ്ണുവീണതാണ് വേനലിൽ ജലക്ഷാമം രൂക്ഷമാവാൻ കാരണമായതെന്ന് പ്രദേശവാസികൾ പറയുന്നു. 

കല്ലിട്ടപാലം ഭാഗത്ത് നെൽക്കൃഷിചെയ്യുന്ന വയലുകളിൽ കൂമ്പാരമുണ്ടാക്കി വയലുകൾ പരിവർത്തനപ്പെടുത്തുകയാണ്. ഇത് നിർത്തിവെക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. മുൻപുണ്ടായിരുന്ന രീതിയിലാക്കാനും നിക്ഷേപിച്ച മണ്ണ് നീക്കം ചെയ്യാനും ആവശ്യപ്പെട്ടിട്ടുണ്ട്. വില്ലേജ് ഓഫീസ്, കൃഷി ഓഫീസ് എന്നിവയുടെ നേതൃത്വത്തിൽ പരിശോധന ഊർജിതമാക്കിയിട്ടുണ്ട്.

Post a Comment

Previous Post Next Post