Trending

പോലീസിനെ കണ്ട് എംഡിഎംഎ പായ്ക്കറ്റ് വിഴുങ്ങി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു


താമരശ്ശേരി: പൊലീസിനെ കണ്ട് കൈയിലുണ്ടായിരുന്ന എംഡിഎംഎ വിഴുങ്ങിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. താമരശ്ശേരി മൈക്കാവ് സ്വദേശി ഇയ്യാടൻ ഷാനിദാണ് മരിച്ചത്. എംഡിഎംഎ വിഴുങ്ങിയതിനെ തുടർന്ന് യുവാവ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണം സംഭവിച്ചത്. 

ഇന്നലെ താമരശ്ശേരിയിൽ വെച്ചായിരുന്നു സംഭവം. പൊലീസിനെ കണ്ടതോടെ ഷാനിദ് കൈയിലുണ്ടായിരുന്ന പൊതി വിഴുങ്ങി ഓടാൻ ശ്രമിക്കുകയായിരുന്നു. തുടർന്ന് പൊലീസ് ഇയാളെ പിടികൂടി കസ്റ്റഡിയിലെടുക്കുകയായിരുന്നു. എംഡിഎംഎയാണ് വിഴുങ്ങിയതെന്ന് പറഞ്ഞതോടെ പൊലീസ് ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. എൻഡോസ്കോപ്പി പരിശോധനയിൽ വയറ്റിൽ വെളുത്ത തരികൾ അടങ്ങിയ കവറുകൾ കണ്ടെത്തിയിരുന്നു. 

അതേസമയം, ഇയാൾക്കെതിരെ പൊലീസ് എൻഡിപിഎസ് ആക്ട് പ്രകാരം കേസ് എടുത്തിട്ടുണ്ട്. ഷാനിദ് മുമ്പും ലഹരി കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. താമരശ്ശേരി, കോടഞ്ചേരി പൊലീസ് സ്റ്റേഷനുകളിൽ മുമ്പ് ഇയാൾക്കെതിരെ ലഹരി കേസുകൾ ഉണ്ടെന്നും പൊലീസ് പറയുന്നു.

Post a Comment

Previous Post Next Post