Trending

തട്ടിക്കൊണ്ട് പോവുന്നതിനിടെ വാഹനം തകരാറിലായി; അച്ഛനെയും മകനെയും രക്ഷിച്ച് പൊലീസ്


സു.ബത്തേരി: പിതാവിനെയും മകനെയും തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച എട്ടംഗ സംഘം പൊലീസിന്റെ സമയോചിത ഇടപെടലിൽ പിടിയിലായി. അച്ഛനും മകനും സുരക്ഷിതരായി രക്ഷപ്പെട്ടു. സംഭവവുമായി ബന്ധപ്പെട്ട് എട്ടുപേരെ ബത്തേരി പൊലീസ് അറസ്റ്റ് ചെയ്തു.എറണാകുളം സ്വദേശികളായ ശ്രീഹരി (25), എം.ആർ. അനൂപ് (31), എൽദോ വിൽസൺ (27), വി.ജെ. വിൻസെന്റ് (54), പി.ജെ. ജോസഫ്, സനൽ സത്യൻ (27), രശ്മി നിവാസ് രാഹുൽ (26), എസ്. ശ്രീക്കുട്ടൻ (28) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഏഴാം തീയതി രാവിലെ അങ്ങാടിപ്പുറം സ്വദേശികളായ അച്ഛനും മകനും ഹൈദരാബാദിലേക്ക് ലോഡുമായി യാത്ര ചെയ്യുകയായിരുന്നു. ഇതിനിടെ യുവാക്കളുടെ സംഘം ട്രാവലറിൽ പിന്തുടർന്ന് കുപ്പാടി നിരപ്പത്ത് ലോറിയിക്ക് മുന്നിൽ വണ്ടി നിർത്തി അച്ഛനെയും മകനെയും ബലമായി തട്ടിക്കൊണ്ടുപോയി. പിതാവിനെ ട്രാവലറിലേക്ക് മാറ്റിയപ്പോൾ മകനെ ലോറിയിൽ തന്നെയിരുത്തി. ലോറി ചുരത്തിൽ തകരാറിലായതിനെ തുടർന്ന് സംഘം വെള്ളം കുടിക്കാൻ പോയപ്പോൾ മകൻ സമീപത്തുള്ള കടയിലേക്ക് ഓടി സഹായം അഭ്യർത്ഥിക്കുകയായിരുന്നു. 

കടയുടമ വിവരം പൊലീസിൽ അറിയിക്കുകയും, താമരശ്ശേരി പൊലീസ് പെട്ടെന്ന് നടപടി സ്വീകരിക്കുകയും ചെയ്തു. തുടർന്ന്, താമരശ്ശേരി ടൗണിൽ നിന്ന് ലോറിയുമായി വന്ന നാലു പേരെയും തൃപ്പുണിത്തുറയിൽ നിന്ന് ട്രാവലറിലുണ്ടായിരുന്ന ബാക്കി ആളുകളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പിതാവും ലോറിയുടെ ഷെയർ ഉടമയും തമ്മിലുള്ള സാമ്പത്തിക തർക്കമാണ് സംഭവത്തിന് പിന്നിലെന്നാണ് പരാതിയിൽ പറയുന്നത്. എല്ലാവരെയും റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post