മലപ്പുറം: ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്നതിനിടെ അഭിഭാഷകൻ കുഴഞ്ഞുവീണു മരിച്ചു. മലപ്പുറം പരപ്പനങ്ങാടി ബാറിലെ അഡ്വ.സുൽഫിക്കറാണ് (55) മരിച്ചത്. ഇന്ന് പുലർച്ചെ അഞ്ചു മണിക്കാണ് സംഭവം.
ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ജില്ല ട്രഷറർ ആണ്. സിപിഎം ലോക്കൽ കമ്മറ്റി അംഗവും ഡിവൈഎഫ്ഐ മുൻ ജില്ല കമ്മറ്റി അംഗവുമായിരുന്നു. ഫസീലയാണ് ഭാര്യ. ആയിഷ, ദീമ എന്നിവർ മക്കളാണ്. ഖബറടക്കം ഇന്ന് രാത്രി എട്ടിന് പരപ്പനങ്ങാടി പനയത്തിൽ ജുമ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.