കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ടാങ്കര്‍ ലോറിയും സ്‌കൂട്ടിയും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ യുവതി മരിച്ചു. കോരപ്പുഴ സ്വദേശിനി. കോരപ്പുഴ അഖില നിവാസില്‍ ഷൈജ (48) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് 6.45 ഓടെ കൊയിലാണ്ടി ചിത്രാ ടാക്കീസിന് സമീപമായിരുന്നു അപകടം. കോഴിക്കോട് ഭാഗത്തേയ്ക്ക് പോവുകയായിരുന്ന KL 32 E058 നമ്പര്‍ ടാങ്കറും എതിരെ വരികയായിരുന്ന ഷൈജ സഞ്ചരിച്ച സ്‌കൂട്ടറും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍.
അച്ഛൻ: മരപ്പുറക്കൽ ചന്ദ്രൻ. അമ്മ: ലീല. ഭര്‍ത്താവ്: അനിലേഷ് (റിട്ടയേര്‍ഡ് സിആര്‍പിഎഫ് കോണ്‍ഗ്രസ് കാപ്പാട് മണ്ഡലം സെക്രെട്ടറി). മക്കള്‍: പരേതയായ അനഘ, ആദിത്യന്‍. സഹോദരങ്ങൾ: അനിൽ, സുനിൽ, അജിത.