Trending

കോളേജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം; വിദ‍്യാർത്ഥിക്ക് പരുക്ക്


കണ്ണൂർ: പയ്യന്നൂർ കോളജിൽ ഹോളി ആഘോഷത്തിനിടെ സംഘർഷം. സീനിയർ-ജൂനിയർ വിദ്യാർത്ഥികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ആറ് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു. ഹിന്ദി ഒന്നാം വർഷ വിദ്യാർത്ഥി അർജുന് വാരിയെല്ലിന് പരുക്കേറ്റു. ഒന്നാം വർഷ വിദ്യാർത്ഥികളും മൂന്നാം വർഷ വിദ്യാർത്ഥികളും തമ്മിലാണ് സംഘർഷമുണ്ടായത്. പരുക്കേറ്റ അർജുനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ‌ പ്രവേശിപ്പിച്ചിരിക്കുകയാണ്.

മൂന്നാം വർഷ വിദ്യാർ‌ത്ഥികൾ ആസൂത്രണം ചെയ്ത് മർ‌ദ്ദിച്ചെന്നാണ് ഒന്നാം വർഷ വിദ്യാർത്ഥികളുടെ പരാതി. രണ്ടാംവര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കൊപ്പം നടന്നുവെന്ന് ആരോപിച്ചായിരുന്നു മർദ്ദനമെന്ന് അര്‍ജുന്‍ പറഞ്ഞു. കോളജിൽ മണിക്കൂറുകളോളം സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യം ഉണ്ടായി. പിന്നീട് പൊലീസ് എത്തിയാണ് സാഹചര്യം ശാന്തമാക്കിയത്. സംഭവത്തിൽ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് അറിയിച്ചു.

Post a Comment

Previous Post Next Post