ന്യൂഡൽഹി: എസ്ഡിപിഐ അഖിലേന്ത്യ അധ്യക്ഷന്‍ എം.കെ ഫൈസി ഇ.ഡി അറസ്റ്റില്‍. കള്ളപ്പണ കേസിലാണ് ഫൈസിയെ ഇ ഡി അറസ്റ്റ് ചെയ്തത്. ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നാണ് തിങ്കളാഴ്ച അർധരാത്രിയോടെയാണ് ഫൈസിയെ പിടികൂടിയത്. ഇയാളെ ഇ ഡി വിശദമായി ചോദ്യം ചെയ്ത വരികയാണ്.
എം.കെ. ഫൈസിക്ക് നേരത്തെ തന്നെ ഇ.ഡി. സമൻസ് അയച്ചിരുന്നു. ബെംഗളൂരുവിൽ വെച്ച് എം കെ ഫൈസി അറസ്റ്റിലായതായി റിപ്പോർട്ടുകളുണ്ടായെങ്കിലും ദില്ലിയിൽ വെച്ചാണ് ഇയാളെ അധികൃതർ കസ്റ്റഡിയിൽ എടുത്തത് എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടുമായി അടുത്ത ബന്ധമുള്ള വ്യക്തിയാണ് എം.കെ. ഫൈസിയെന്നും ആരോപണമുണ്ട്.
2022 സെപ്റ്റംബര്‍ എട്ടിന് രാജ്യവ്യാപകമായി എന്‍ഐഎ പോപ്പുലര്‍ ഫ്രണ്ടിന്റെ നേതാക്കളെ അറസ്റ്റ് ചെയ്യുകയും രേഖകള്‍ ഓഫീസില്‍ നിന്ന് പിടിച്ചെടുക്കുകയും ചെയ്തിരുന്നു. ഇത് പരിശോധിച്ചതില്‍ നിന്നാണ് എസ്ഡിപിഐ ദേശീയ അധ്യക്ഷന്റെ അറസ്റ്റിലേക്ക് നീങ്ങിയത്. ഇഡിയുടെ ഡല്‍ഹി യൂണിറ്റാണ് ഫൈസിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്. മറ്റ് വിവരങ്ങള്‍ ഇഡി പുറത്തുവിട്ടിട്ടില്ല.