താമരശ്ശേരി: ഈങ്ങാപ്പുഴ കൊലപാതക കേസ് പ്രതി യാസിർ പിടിയിൽ. പ്രതി പിടിയിലായത് കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തു നിന്ന്. മെഡിക്കൽ കോളജ് പാർക്കിങിന് സമീപത്ത് നിന്നും നാട്ടുകാർ പ്രതിയെ പിടികൂടി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് മെഡിക്കൽ കോളേജ പൊലിസ് യാസിറിനെ കസ്റ്റഡിയിലെടുത്തു.
പ്രതി ലഹരിക്ക് അടിമയായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു. കയ്യിൽ കരുതിയ ആയുധം എടുത്ത് ഷിബിലയുടെ കഴുത്തിൽ തുടരെ കുത്തുകയായിരുന്നുവെന്ന് ബ്ലോക്ക് പഞ്ചായത്തംഗം പറഞ്ഞു. ഇത് തടയുന്നതിനിടെയാണ് ഷിബിലയുടെ മാതാവിനും പിതാവിനും വെട്ടേറ്റത്. ഭാര്യാ പിതാവ് കോഴിക്കോട് മെഡിക്കൽ കോളജിലെ തീവ്ര പരിചരണ വിഭാഗത്തിൽ അതീവ ഗുരുതരാവസ്ഥയിലാണ്.