കൊടുവള്ളി: കൊടുവള്ളി വാവാട് മഞ്ഞപ്പിത്തം ബാധിച്ചു യുവാവ് മരിച്ചു. വാവാട് മാട്ടാപൊയിൽ പരേതനായ രാമൂട്ടിയുടെ മകൻ രതീഷ് (42) ആണ് മരിച്ചത്. പനി ബാധയെ തുടർന്ന് കഴിഞ്ഞ തിങ്കളാഴ്ച താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. എന്നാൽ മഞ്ഞപ്പിത്തം ബാധിച്ചത് തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് കൊടുവള്ളിയിലെ സ്വകാര്യ ആശുപത്രിയും, കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. കോഴിക്കോട്ടെ ആശുപത്രിയിൽ വെച്ച് ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ മരണപ്പെടുകയായിരുന്നു.
പുതുപ്പാടി (സൗത്ത് മലപുറം) റേഷൻ ഷോപ്പ് നടത്തുകയായിരുന്നു. മാതാവ്: സുമതി സഹോദരങ്ങൾ: മനോജ്, പരേതയായ വിദ്യ. സംസ്കാരം ഇന്ന് (ഞായറാഴ്ച) വൈകുന്നേരം 4 മണിയ്ക്ക് വീട്ടുവളപ്പിൽ.