Trending

പാചകവാതക സിലിണ്ടറുകളുടെ വില കൂട്ടി


ന്യൂഡൽഹി: രാജ്യത്തെ വാണിജ്യാവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. സിലിണ്ടറിന് 6 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ19 കിലോ സിലിണ്ടറിന്റെ വില 1812 രൂപയായി ഉയർന്നു. കഴിഞ്ഞ രണ്ട് മാസമായി 20.5 രൂപ കുറച്ചിരുന്നു. അതിന് മുമ്പുള്ള അഞ്ച് മാസമായി 172.50 രൂപ കൂട്ടിയിരുന്നു.

ഫെബ്രുവരി ഒന്നിന് കൊച്ചിയിൽ വാണിജ്യ സിലിണ്ടര്‍ വില 1806 ആയിരുന്നു. എന്നാൽ ഗാർഹികാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റം വന്നിരുന്നില്ല. അതേസമയം ഡൽഹിയിൽ സിലിണ്ടര്‍ വില 1,797 രൂപയിൽ നിന്ന് 1,803 രൂപയായി വർധിച്ചു. ചെന്നൈയിൽ വാണിജ്യ സിലിണ്ടറിന്‍റെ വില 1965 ആയി. 5 രൂപ 50 പൈസാണ് കൂടിയത്.

Post a Comment

Previous Post Next Post