Trending

ഇന്ന് നാട്ടിലേക്ക്‌ പോവാനിരിക്കെ പ്രവാസി മലയാളി കുഴഞ്ഞുവീണ്‌ മരിച്ചു


റിയാദ്: ഇന്ന് നാട്ടിലേക്ക്‌ പോകാനിരിക്കെ മലയാളി സൗദിയിലെ ദമാമില്‍ കുഴഞ്ഞ് വീണ്‌ മരിച്ചു. മലപ്പുറം അങ്ങാടിപ്പുറം ചേരക്കപ്പറമ്പ് സ്വദേശി ഉമ്മര്‍ ചക്കംപള്ളിയാളില്‍ (59) അല്‍ ഖോബാര്‍ റാക്കയിലാണ് കുഴഞ്ഞ് വീണു മരിച്ചത്. റാക്കയിലെ വിഎസ്.എഫ് ഓഫിസിന്‌ സമീപ്പമുള്ള കാര്‍ പാര്‍ക്കിങ് സ്ഥലത്ത് അദ്ദേഹത്തിന്റെ വാഹനത്തിന്‌ സമീപം വീണു കിടക്കുന്നതായി സുഹ്യത്തുക്കള്‍ കണ്ടെത്തുകയായിരുന്നു. 

ശനിയാഴ്ച്ച നാട്ടിലേക്ക്‌ പോകാനുള്ള ഒരുക്കത്തിലായിരുന്നു. 28 വര്‍ഷമായി പ്രവാസിയായ ഉമ്മര്‍ ടാക്സി ഡ്രൈവറായി ജോലി ചെയ്ത് വരികയായിരുന്നു. പരേതരായ ചക്കംപള്ളിയാളില്‍ ഹംസ-നബീസ ദമ്പതികളുടെ മകനാണ്‌. മരണ വിവരമറിഞ്ഞ് മകന്‍ ഹംസ (അബഹ), സഹോദരന്‍ അബ്ദുല്‍ ജബ്ബാര്‍ (അബഹ) എന്നിവര്‍ ദമാമിലെത്തിയിട്ടുണ്ട്. മറ്റൊരു സഹോദരന്‍ അബ്ദുല്‍ മജീദ് അബഹയിലുണ്ട്. 

ഷരീഫയാണ്‌ ഭാര്യ, മക്കള്‍: ഹംസ, റിയാസ്, അഖില്‍. രണ്ട് സഹോദരന്‍മാരും ആറു സഹോദരിമാരുമുണ്ട്. മൃതദേഹം അൽ ഖോബാര്‍ റാക്കയിലെ അല്‍ സലാം ആശുപത്രിയിൽ. നാട്ടിലേക്ക് കൊണ്ടുപോവാനുള്ള നടപടി പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.

Post a Comment

Previous Post Next Post