താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ഭജനമഠത്തിനു സമീപത്തെ ഫ്ലാറ്റിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പൂനൂർ പെരിങ്ങളം വയൽ കുനിയിൽ സഞ്ജയ് (33) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മുറിയിലെ ജനൽ കമ്പിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. ടൂറിസ്റ്റ് ബസ് തൊഴിലാളിയാണ് സഞ്ജയ്.
രണ്ടുമാസം മുമ്പാണ് സഞ്ജയും കുടുംബവും താമരശ്ശേരിയിലെ ഫ്ലാറ്റിൽ താമസമാക്കിയത്. ശനിയാഴ്ച രാത്രി ഭാര്യയും, മക്കളുമായി കലഹമുണ്ടാക്കിയതിനെ തുടർന്ന് അവർ തൊട്ടടുത്ത റൂമിൽ അഭയം തേടിയിരുന്നു. ഇന്നു രാവിലെ 7.15 ഓടെ അടുത്ത റൂമിലെ സ്ത്രീ കുട്ടികളുടെ വസ്ത്രം എടുക്കാനായെത്തിയ സമയത്താണ് യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.