കൊടുവള്ളി: ഓമശ്ശേരി പുത്തൂർ അമ്പലക്കണ്ടിയിൽ സ്കൂൾ വാൻ മറിഞ്ഞ് ഒൻപത് വിദ്യാർത്ഥികൾക്കും ഡ്രൈവർക്കും പരിക്കേറ്റു. ഇവരെ ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയായിരുന്നു അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. മാനിപുരം എയുപി സ്കൂൾ വാനാണ് അപകടത്തിൽപ്പെട്ടത്. പോലീസും ഫയർഫോഴ്സും സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു.