കോഴിക്കോട്: കോഴിക്കോട് വെള്ളിമാടുകുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. വാഹനത്തിന്റെ താക്കോൽ ഉപയോഗിച്ചുള്ള മർദ്ദനത്തിൽ വിദ്യാർത്ഥിയുടെ മൂക്കിൻ്റെ പാലം തകർന്നു. സംഭവത്തിൽ 13 പേർക്കെതിരെ ചേവായൂർ പൊലീസ് കേസെടുത്തു. ഐസിറ്റി കോളേജിലെ പതിമൂന്നോളം വിദ്യാർതികൾ ചേർന്ന് ജെഡിറ്റി കോളേജിലെ അഹമ്മദ് മുജ്തബ എന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി 10.45 ഓടെയായിരുന്നു കേസിന് ആസ്പദമായ സംഭവം.
മുൻ വൈരാഗ്യമാണ് മർദ്ദനത്തിന് കാരണമെന്നാണ് വിവരം. കോഴിക്കോട് വാപ്പോളിതാഴത്തുള്ള ചായക്കടയ്ക്ക് മുമ്പിൽ വച്ചായിരുന്നു ആക്രമണം. ആക്രമണത്തിൽ മുസ്തബയുടെ ഇടതു കണ്ണിനും, മൂക്കിനും പരുക്കേറ്റു. പരുക്കേറ്റതിനെ തുടർന്ന് മുജ്ത്തബ രണ്ടുദിവസം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംഭവത്തിൽ മുഹമ്മദ് റിഫാസ്, ഷഹീൻ, നിഹാൽ, മുഹമ്മദ് യാസിർ എന്നീ വിദ്യാർത്ഥികളെ ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തു.