മസ്ക്കറ്റ്: ഒമാനില്‍ വാഹനാപകടത്തില്‍ കോഴിക്കോട് കാപ്പാട് സ്വദേശികളായ ഉമ്മയും മകളും മരിച്ചു. കാപ്പാട് മാക്കാംകുളങ്ങര ശരീഫാസില്‍ താമസിക്കും ശിഹാബിന്റെ ഭാര്യ സഹലയും മകള്‍ ഫാത്തിമ ആലിയ (7) യുമാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം.
ഒമാനില്‍ നിന്നും ഉംറക്ക് പുറപ്പെട്ട കുടുംബം സഞ്ചരിച്ച വാഹനം സൗദിയുടെ അതിര്‍ത്തിയില്‍ അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ ശിഹാബിനും പരിക്കുണ്ട്. ഇളയ മകള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെന്നാണ് ലഭിക്കുന്ന വിവരം.