കോഴിക്കോട്: ശ്രീനഗറിലെ ബന്ദിപുര സെക്ടർ ബിഎസ്എഫ് ഹെഡ് ക്വാർട്ടേഴ്സിൽ മണ്ണെണ്ണ സ്റ്റൗ പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു. വേളം പെരുവയൽ ആറങ്ങാട്ട് ഷിബിൻഷ (28) ആണ് മരിച്ചത്. ഭർത്താവ് രാഹുൽരാജ് ബിഎസ്എഫ് ഉദ്യോഗസ്ഥനാണ്.
കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു യുവതിക്കും മകനും പൊള്ളലേറ്റ അപകടം. നാലു വയസുകാരനായ മകൻ ദക്ഷിത് യുവൻ സംഭവ ദിവസം തന്നെ മരണപ്പെട്ടിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഷിബിൻഷ ശ്രീനഗറിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. അച്ഛൻ: ബാലകൃഷ്ണൻ. അമ്മ: രാഗിണി. സഹോദരൻ: ഷിബിൻ ലാൽ.