Trending

സമൂഹമാധ്യമങ്ങളിൽ നിന്നും യുവതികളുടെ ഫോട്ടോയെടുത്ത് അശ്ലീല ഇൻസ്റ്റഗ്രാം പേജുകളിലിട്ടു; യുവാവ് അറസ്റ്റിൽ


താമരശ്ശേരി: സോഷ്യൽ മീഡിയ അക്കൗണ്ടുകളില്‍ നിന്നും യുവതികളുടെ ഫോട്ടോ ഡൗണ്‍ലോഡ് ചെയ്ത് അശ്ലീല ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിച്ച യുവാവ് പിടിയില്‍. താമരശ്ശേരി കൈതപ്പൊയില്‍ സ്വദേശി ശരണ്‍ രഘുവിനെയാണ് റൂറല്‍ സൈബര്‍ പോലീസ് അറസ്റ്റ് ചെയ്തത്.

സ്ത്രീകളുടെ ഇന്‍സ്റ്റഗ്രാം, ഫേസ്ബുക്ക് അക്കൗണ്ടുകളില്‍ നിന്നും ചിത്രങ്ങള്‍ ഡൗണ്‍ലോഡ് ചെയ്ത ശേഷം അശ്ലീല പരാമര്‍ശങ്ങളുള്‍പ്പെടുത്തി ഇന്‍സ്റ്റഗ്രാം പേജുകളില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു പ്രതി. താമരശ്ശേരി സ്വദേശികളായ നിരവധി സ്ത്രീകൾ പരാതികളുമായി പൊലീസിനെ സമീപിച്ചതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

Post a Comment

Previous Post Next Post