Trending

ഉണ്ണികുളം മങ്ങാട്ട് പാമ്പ് കടിയേറ്റ് വയോധിക മരിച്ചു.

ഉണ്ണികുളം: വീട്ടിലെ വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയില്‍ പാമ്പ് കടിയേറ്റ് വയോധിക മരിച്ചു. ഉണ്ണികുളം മങ്ങാട് കൂട്ടാക്കില്‍ ദേവി (61) ആണ് മരിച്ചത്. വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം.

വീട്ടിലെ പാചക ആവശ്യത്തിന് വിറകുപുരയില്‍ നിന്ന് വിറക് എടുക്കുന്നതിനിടയിലാണ് പാമ്പ് കടിയേറ്റത്. ഉടന്‍ തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഭർത്താവ്: ബാലൻ കൊല്ലരുതൊട്ടുകയിൽ. മക്കൾ: വിനോദ്, ബിന്ദു, ബിനീഷ്. മരുമകൻ: ഷൈജു കത്തറമ്മൽ. പിതാവ്: ചെക്കിണി കുന്നുമ്മൽ. അമ്മ: നാരയണി. സഹോദരങ്ങൾ: ശ്രീനിവാസൻ, ബാബു. സംസ്കാരം വീട്ടുവളപ്പിൽ.

Post a Comment

Previous Post Next Post