Trending

പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; കണ്ണൂരിൽ യുവതി അറസ്റ്റിൽ

കണ്ണൂർ: കണ്ണൂർ തളിപ്പറമ്പിൽ പന്ത്രണ്ടുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തളിപ്പറമ്പ് പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിൻ (23) ആണ് പിടിയിലായത്. സിഐ ഷാജി പട്ടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

പീഡനത്തിനിരയായ പെൺകുട്ടിയുടെ ബാഗിൽനിന്ന് അധ്യാപിക മൊബൈൽ ഫോൺ കണ്ടെടുത്തിരുന്നു. അത് പരിശോധിച്ചപ്പോഴാണ് സംശയം ഉയർന്നത്. തുടർന്ന് ചൈൽഡ് ലൈൻ അധികൃതർ നടത്തിയ കൗൺസിലിങ്ങിലാണ് കുട്ടി പീഡന വിവരം തുറന്നു പറഞ്ഞത്. പിന്നാലെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിക്ക് യുവതി സ്വർണ ബ്രേസ്ലെറ്റ് വാങ്ങി നൽകിയതായും സൂചനയുണ്ട്. പല തവണ പെൺകുട്ടി പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന പീഡനത്തിനാണ് ഇപ്പോൾ കേസെടുത്തിട്ടുള്ളത്.

യുവതിക്കെതിരെ മുമ്പും സമാനമായ കേസ് ഉണ്ട്. 14 വയസ്സുള്ള ആൺകുട്ടിയെ പീഡിപ്പിച്ചുവെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. പീഡനത്തിന്റെ വീഡിയോ ചിത്രീകരിച്ച് ആൺകുട്ടിയെ ഭീഷണിപ്പെടുത്തി പരാതി നൽകുന്നതിൽ നിന്ന് പിന്തിരിപ്പിക്കുകയായിരുന്നുവത്രെ. ഇതുകൂടാതെ സിപിഐ നേതാവ് കോമത്ത് മുരളിയെ അക്രമിച്ച കേസിലും പ്രതിയാണ് യുവതി.

Post a Comment

Previous Post Next Post