Trending

നാദാപുരത്ത് പ്ലസ്‌വൺ ഇംപ്രൂവ്മെൻ്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം; ബിരുദ വിദ്യാർത്ഥി പിടിയില്‍


നാദാപുരം: പ്ലസ്‌വൺ ഇംപ്രൂവ്മെന്റ് പരീക്ഷക്കിടെ ആള്‍മാറാട്ടം നടത്തിയ ബിരുദ വിദ്യാര്‍ത്ഥി പിടിയില്‍. നാദാപുരം കടമേരി ആര്‍എസി ഹയർ സെക്കൻഡറി സ്കൂളിലെ ശനിയാഴ്ചത്തെ ഇംഗ്ലീഷ് ഇംപ്രൂവ്‌മെന്റ് പരീക്ഷയിലാണ് ആള്‍മാറാട്ടം നടന്നത്. ഹാള്‍ ടിക്കറ്റില്‍ കൃത്രിമം നടത്തിയ ശേഷമായിരുന്നു ബിരുദ വിദ്യാര്‍ത്ഥി പരീക്ഷ എഴുതാനെത്തിയത്.

ഇന്‍വിജിലേറ്റര്‍ക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ആള്‍മാറാട്ടമാണെന്ന് വ്യക്തമായത്. തുടര്‍ന്ന് വിവരം പ്രിന്‍സിപ്പള്‍ നാദാപുരം പോലീസിൽ അറിയിക്കുകയായിരുന്നു. സംഭവത്തിൽ ബിരുദ വിദ്യാര്‍ത്ഥി മുഹമ്മദ് ഇസ്മായിലിനെ (18) പോലീസ് അറസ്റ്റു ചെയ്തു. ഇയാളെ നാളെ കോടതിയില്‍ ഹാജരാക്കും.

Post a Comment

Previous Post Next Post