ചേളാരി: 2025 ഫെബ്രുവരി 7, 8, 9 തിയ്യതികളില്‍ ജനറല്‍ കലണ്ടര്‍ പ്രകാരവും ഫെബ്രുവരി 21, 22, 23 തിയ്യതികളില്‍ സ്‌കൂള്‍ കലണ്ടര്‍ പ്രകാരവും നടത്തിയ സമസ്ത പൊതുപരീക്ഷയുടെ ഫലപ്രഖ്യാപനം മാർച്ച് 15ന് ശനിയാഴ്ച.
ഉച്ചയ്ക്ക് 12.15ന് പരീക്ഷാ ബോര്‍ഡ് ചെയര്‍മാനും സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.ടി അബ്ദുല്ല മുസ്‌ലിയാര്‍ കോഴിക്കോട് പ്രസ്ക്ലബ്ബില്‍ നടത്തുന്ന പത്രസമ്മേളനത്തില്‍ വെച്ച് ഫലപ്രഖ്യാപനം നടത്തും. പരീക്ഷാ ഫലം ഉച്ചയ്ക്ക് 12.30 മുതല്‍ www.samastha.info, http://result.samastha.info സൈറ്റില്‍ ലഭ്യമാവും. 2,65,395 കുട്ടികളാണ് ഈ വര്‍ഷം സമസ്ത പൊതുപരീക്ഷ എഴുതിയത്.