Trending

കൂടത്തായി ലോറി മറിഞ്ഞു അപകടം; രണ്ടുപേർക്ക് പരുക്ക്.


കൂടത്തായി: താമരശ്ശേരി- മുക്കം സംസ്ഥാന പാതയിൽ കൂടത്തായി പാലത്തിന് സമീപം പച്ചക്കറി കയറ്റിവന്ന ലോറി മറിഞ്ഞ് രണ്ടുപേർക്ക് പരുക്കേറ്റു. തിരുവനന്തപുരം സ്വദേശികളായ ലോറി ഡ്രൈവർ മധു, ക്ലീനർ വിനു എന്നിവർക്കാണ് പരുക്കേറ്റത്. 

രാത്രി 7.30 ഓടെയായിരുന്നു അപകടം. മൈസൂരിൽ നിന്നും തിരുവനന്തപുരത്തേക്ക് പോകുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവർക്ക് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. റോഡു നവീകരണത്തിലെ അപാകതയാണ് അപകടകാരണമെന്ന് നാട്ടുകാർ പറഞ്ഞു.

Post a Comment

Previous Post Next Post