കൊച്ചി: പെരുമ്പാവൂരിൽ അച്ഛനെ മകൻ ചവിട്ടിക്കൊന്നു. ചേലാമറ്റം സ്വദേശി ജോണി (67) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിനു പിന്നാലെ മകൻ മോൽജോയെ പൊലീസ് അറസ്റ്റു ചെയ്തു. അച്ഛന്‍ ബോധരഹിതനായിക്കിടക്കുന്നുവെന്ന് മെല്‍ജോ തന്നെയാണ് ബന്ധുക്കളെയും അയല്‍ക്കാരെയും അറിയിച്ചത്. താർന്ന് ബന്ധുക്കള്‍ സഹോദരിയെ വിവരമറിയിക്കുകയായിരുന്നു.
ബുധനാഴ്ച രാത്രി ഒൻപത് മണിയോടെയായിരുന്നു സംഭവം. ചവിട്ടേറ്റ് പരുക്കേറ്റ ജോണിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. ഇതൊരു അപകട മരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു മോൽജോയുടെ ശ്രമം. ജോണിയുടെ രണ്ട് വാരിയെല്ലുകള്‍ ഒടിഞ്ഞതായി പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയിരുന്നു. ഇതോടെ ജോണിയുടെ മരണം കൊലപാതകമാണെന്ന സംശയം ഉയർന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ മെൽജോ കുറ്റം സമ്മതിക്കുകയായിരുന്നു.