Trending

താനൂരിൽ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി; കണ്ടെത്തിയത് ലോനാവാലയിൽ


മലപ്പുറം: താനൂരില്‍ നിന്നും കാണാതായ വിദ്യാർത്ഥിനികളെ കണ്ടെത്തി. മുംബൈ-ചെന്നൈ എഗ്മോർ ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ ലോനാവാല സ്റ്റേഷനിൽ വച്ചാണ് ഇവരെ കണ്ടെത്തിയത്. ഇവർ റെയില്‍വേ പോലീസിന്‍റെ കസ്റ്റഡിയില്‍ യാത്ര തുടരുകയാണ്. മൊബൈല്‍ ലൊക്കേഷൻ കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തിലാണ് വിദ്യാർത്ഥിനികളെ ഇന്ന് പുലർച്ചെ 1:45 ന് കണ്ടെത്താനായത്. അക്ബർ റഹീം എന്ന യുവാവും ഇവർക്കൊപ്പം മുംബൈയിലേക്കു പോയിരുന്നു. ഫാത്തിമ ഷഹദ ആവശ്യപ്പെട്ടിട്ടാണ് യുവാന് ഒപ്പം പോയതെന്നാണ് എടവണ്ണ സ്വദേശിയായ അക്ബർ റഹീമിന്‍റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ സുഹൃത്തുക്കളായത്.

താനൂര്‍ ദേവധാര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലേക്ക് പരീക്ഷ എഴുതാനായി ഇറങ്ങിയ രണ്ടുപേരെ കാണാതായതായാണ് രക്ഷിതാക്കളും സ്‌കൂള്‍ പ്രിന്‍സിപ്പലും പൊലീസില്‍ പരാതി നല്‍കിയത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട എടവണ്ണ സ്വദേശിക്കൊപ്പം കോഴിക്കോട്ടുനിന്ന് ബുധനാഴ്ച ഉച്ചയ്ക്ക് ഇവര്‍ പന്‍വേലിലേക്ക് പോയതായാണ് പൊലീസിന് വിവരം ലഭിച്ചത്. മുംബൈയിലേക്ക് പോകാനുള്ള കുട്ടികളുടെ പദ്ധതി മനസിലാക്കിയതോടെ റഹീം കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെത്തുകയായിരുന്നു എന്നാണ് പോലീസ് കണ്ടെത്തിയത്. റഹീമിനും മുംബൈയിലേക്കുള്ള ടിക്കറ്റുകള്‍ എടുത്തു നല്‍കിയത് കുട്ടികളാണ്.

മൂവരും മുംബൈയില്‍ ട്രെയിനിറങ്ങിയപ്പോഴാണ് കേരളത്തില്‍ ഇതൊരു വലിയ വാർത്തയായി മാറിയെന്നും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും മനസിലായതെന്നും നാട്ടിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടുവെന്നുമാണ് യുവാവ് പിന്നീട് അറിയിച്ചത്. ഇതിന് വിസമ്മതിച്ച കുട്ടികള്‍ പിന്നീട് തന്‍റെ അടുത്ത് നിന്ന് പോയെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. വ്യാഴാഴ്ച രാത്രി തന്നെ റഹീം ട്രെയിനില്‍ കേരളത്തിലേക്ക് മടങ്ങിയിട്ടുണ്ട്.

Post a Comment

Previous Post Next Post