Trending

ഓമശ്ശേരിയിൽ പട്ടാപ്പകൽ കുരുമുളക് മോഷണം; മോഷ്ടിച്ചത് യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി


കോടഞ്ചേരി: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ചാക്കിൽ കെട്ടിവെച്ച കുരുമുളക് മോഷ്ടിച്ചത്. നെല്ലിക്കൽ സ്കറിയ എന്നയാളുടെ വീടുമുറ്റത്ത് നിന്നുമാണ് കുരുമുളക് മോഷണം പോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. 

ഇന്നലെ ഉച്ചക്ക് രണ്ട് മണിക്കാണ് സംഭവം. വീട്ടിൽ ആരുമില്ല എന്ന് മനസിലാക്കിയ യുവതി കുരുമുളക് കെട്ടിവെച്ച ചാക്കുമായി കടന്നുകളയുകയായിരുന്നു. ദൃശ്യങ്ങൾ സഹിതം വീട്ടുടമ കോടഞ്ചേരി പൊലീസിൽ പരാതി നൽകി. ബൈക്കും വ്യക്തികളെയും കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്.

Post a Comment

Previous Post Next Post