Trending

പേരാമ്പ്രയിൽ റിട്ട.കെഎസ്ഇബി ഓവർസിയർ ലോഡ്ജിൽ മരിച്ച നിലയിൽ


പേരാമ്പ്ര: പേരാമ്പ്രയിൽ സ്വകാര്യ ലോഡ്ജിൽ റിട്ട. കെഎസ്ഇബി ഓവർസിയർ മരിച്ച നിലയിൽ. കൂട്ടാലിട സ്വദേശി വടക്കേ കൊഴക്കോട്ട് വിശ്വനാഥൻ (61) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ സുഹൃത്തിന്റെ യാത്രയയപ്പ് പാർട്ടിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നും ഇറങ്ങിയതായിരുന്നു. 

രാത്രി വൈകിയും വീട്ടിലെത്താതായതോടെ ബന്ധുക്കൾ പേരാമ്പ്ര പോലീസില്‍ പരാതി നൽകി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ്‌ വിശ്വനാഥനെ രാത്രിയോടെ പേരാമ്പ്രയിലെ സ്വകാര്യ ലോഡ്ജ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കെഎസ്ഇബി തൊട്ടിൽപ്പാലം സെക്ഷനിൽ നിന്നും 2020-ലാണ്‌ ഓവർസിയർ തസ്തികയിൽ വിരമിച്ചത്.

ഭാര്യ: ലത (മലയാള ചന്ദ്രിക എൽ.പി സ്കൂൾ. കോളിക്കടവ്). മക്കൾ: ആനന്ദ് വിശ്വനാഥ്‌ (അധ്യാപകൻ സിബി എച്ച്.എസ്സ്.എസ്സ് വള്ളികുന്ന്), അഭിനന്ദ് വിശ്വനാഥ്‌. സഹോദരങ്ങൾ: പ്രഭാകരൻ, ഇന്ദിര, സുഭാഷിണി എടച്ചേരി, പരേതനായ ദിനകരൻ.

Post a Comment

Previous Post Next Post