കണ്ണൂർ: ഇരിട്ടിയിലുണ്ടായ വാഹനാപകടത്തിൽ മാപ്പിളപ്പാട്ട് ഗായകന് ദാരുണാന്ത്യം. ഉളിയിൽ സ്വദേശി ഫൈജാസ് ഉളിയിൽ (38) ആണ് മരിച്ചത്. KL 58 K 72 ആൾട്ടോ കാറും, KL 5 AR 3208 നമ്പറിലുള്ള ഹോണ്ട കാറുമാണ് കൂട്ടിയിടിച്ചത്. അപകടത്തിൽപ്പെട്ട വാഹനങ്ങളിലെ മറ്റ് യാത്രക്കാർക്കും പരിക്കേറ്റു.
രാത്രി 12 മണിയോടെ മട്ടന്നൂർ റോഡിൽ പുന്നാടായിരുന്നു അപകടം. ആൾട്ടോകാറിൽ കുടുങ്ങിപ്പോയ ഫൈജാസിനെ ഇരിട്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തി വാഹനത്തിന്റെ ഡോർ കട്ട് ചെയ്താണ് പുറത്ത് എടുത്തത്. നാട്ടുകാരും ഫയർഫോഴ്സും ചേർന്ന് മട്ടന്നൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു