Trending

മയക്കുമരുന്ന് ലഹരിയിൽ യുവാവ് ഭാര്യയെ വെട്ടിക്കൊന്നു; ഭാര്യ പിതാവിനും മാതാവിനും ഗുരുതര പരിക്ക്

താമരശ്ശേരി: മയക്കുമരുന്ന് ലഹരിയില്‍ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് സംഭവം. കക്കാട് സ്വദേശിനി ഷിബിലയെ ആണ് ഭര്‍ത്താവ് യാസർ കൊലപ്പെടുത്തിയത്. ഇയാളുടെ ആക്രമണത്തില്‍ ഷിബിലയുടെ പിതാവ് അബ്ദുറഹ്‌മാന്‍, മാതാവ് ഹസീന എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. നോമ്പ് തുറക്കുന്ന സമയത്താണ് ഇയാൾ വീട്ടിലെത്തി ആക്രമണം അഴിച്ചുവിട്ടത്. കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് ഇയാൾ ഷിബിലയെ വെട്ടുകയായിരുന്നു. ആക്രമണം തടയാന്‍ ശ്രമിക്കുന്നതിനിടെ ഹസീനയ്ക്കും അബ്ദുറഹിമാനും വെട്ടേല്‍ക്കുകയായിരുന്നു. ഇരുവരെയും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിന് ശേഷം യാസർ ഒളിവിൽ പോയി. പോലീസ് ഇയാൾക്കായി തിരച്ചിൽ ആരംഭിച്ചു.

ഏറെ കാലമായി യാസറിനും ഷിബിലയ്ക്കുമിടയിൽ വഴക്ക് നിലനിന്നിരുന്നു. ഇതേ തുടർന്ന് ഷിബില സ്വന്തം വീട്ടിലേക്ക് താമസം മാറ്റിയിരുന്നു. നേരത്തേ യാസറിന്റെ ഭാഗത്തു നിന്ന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി ഷിബിലയും കുടുംബവും താമരശ്ശേരി പൊലീസില്‍ പരാതി നല്‍കിയിരുന്നു. 

Post a Comment

Previous Post Next Post