Trending

വിദേശത്തു നിന്നും സ്വർണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീൻസ് ധരിച്ചെത്തിയ പൂനൂർ സ്വദേശി പിടിയിൽ


കോഴിക്കോട്: സ്വർണമിശ്രിതം തുന്നിപ്പിടിപ്പിച്ച ജീൻസ് ധരിച്ച് വിദേശത്തു നിന്നും എത്തിയ പൂനൂർ സ്വദേശിയായ യുവാവ് കരിപ്പൂർ പോലീസിന്റെ പിടിയിൽ. ചൊവ്വാഴ്ച രാവിലെ ദുബായിൽ നിന്ന് ഇൻഡിഗോ വിമാനത്തിലെത്തിയ താമരശ്ശേരി പൂനൂർ സ്വദേശി സഹീഹുൽ മിസ്‌ഫർ (29) ആണ് പിടിയിലായത്.

ജീൻസിന്റെ അടിഭാഗത്ത് രണ്ടു പായ്ക്കറ്റുകളിൽ 340 ഗ്രാം സ്വർണമിശ്രിതം തുന്നിപ്പിടിപ്പിച്ച നിലയിലാണ് പോലീസ് കണ്ടെടുത്തത്. ഇതിൽ 300 ഗ്രാം ശുദ്ധസ്വർണം അടങ്ങിയിട്ടുണ്ടെന്നാണ് കരുതുന്നത്. അങ്ങനെയെങ്കിൽ 26 ലക്ഷത്തിലധികം രൂപ വിലവരും.

കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ഇയാളെ ജില്ലാ പോലീസ് മേധാവി ആർ.വിശ്വനാഥിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോലീസ് പിടികൂടി പരിശോധിക്കുകയായിരുന്നു. മിസ്ഫറിനെ വിശദമായി ചോദ്യം ചെയ്‌തുവരുകയാണ്. സ്വർണക്കടത്തിനു പിന്നിലുള്ളവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണെന്നും പോലീസ് അറിയിച്ചു

Post a Comment

Previous Post Next Post