നരിക്കുനി: നരിക്കുനിക്ക് സമീപം മൂർഖൻകുണ്ടിൽ പിക്കപ്പ് വാൻ നിർത്തിയിട്ട ഓട്ടോയിൽ ഇടിച്ച് ഒരാൾക്ക് പരിക്ക്. നരിക്കുനിയിൽ നിന്നും എളേറ്റിൽ വട്ടോളിയിലേക്ക് പോവുകയായിരുന്ന പിക്കപ്പ് വാഹനമാണ് ഇടിച്ചത്. ഓട്ടോ ഡ്രൈവറും മൂർഖൻകുണ്ട് സ്വദേശിയുമായ അഷ്റഫിനാണ് പരിക്കേറ്റത്. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെയായിരുന്നു അപകടം.
പരിക്കേറ്റ അഷ്റഫിനെ എളേറ്റിൽ വട്ടോളിയിലെ സ്വകാര്യ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഓട്ടോയും സമീപത്തെ കടയും തകർന്നു. ഈ സമയം ശക്തമായ മഴയുണ്ടായിരുന്നു. വാഹനം റോഡിൽ നിന്നും തെന്നിമാറി നിയന്ത്രണം നഷ്ടമായതാവാം അപകടത്തിന് കാരണമെന്നാണ് കരുതുന്നത്.