പൂനൂർ: പൂനൂരിൽ എംഡിഎംഎയുമായി രണ്ടു സ്ത്രീകളടക്കം മൂന്നുപേർ പിടിയിൽ. ബാലുശ്ശേരി എരമംഗലം സ്വദേശി ജൈസൽ (44), ഹൈദറാബാദ് സ്വദേശിനി ചാന്ദിനി ഖാതൂൻ (27), ബംഗളൂരു സ്വദേശിനി രാധാമേതഗ് എന്നിവരാണ് പിടിയിലായത്. ഇവരിൽ നിന്നും വില്പനയ്ക്കായി കൈവശം വെച്ച 1.550 ഗ്രാം എംഡിഎംഎയും നാല് മൊബൈൽ ഫോണുകളും 7300 രൂപയും ഒരു ഇലക്ട്രോണിക് ത്രാസുമാണ് പോലീസ് കണ്ടെടുത്തത്. രഹസ്യവിവരത്തെ തുടർന്ന് പൂനൂർ കേളോത്ത് ഫ്ലാറ്റിൽ ബാലുശ്ശേരി പോലീസ് നടത്തിയ പരിശോധനയിലായിലാണ് ഇവർ പിടിയിലായത്.