Trending

റേഷൻ അരിക്ക് വില കൂടും; നാലു രൂപയിൽ നിന്നും ആറു രൂപയാക്കാൻ നിർദ്ദേശം.



തിരുവനന്തപുരം: സംസ്ഥാനത്ത് റേഷനരിക്ക് വിലകൂടാൻ സാധ്യത. നീല റേഷൻ കാർഡ് ഉടമകൾക്ക് നൽകുന്ന അരിയുടെ വില 4 രൂപയിൽ നിന്നും 6 രൂപയാക്കണമെന്നാണ് വിദഗ്‌ധ സമിതിയുടെ ശിപാർശ. റേഷൻ വ്യാപാരികളുടെ വേതന പാക്കേജ് പരിഷ്കരിക്കാനാണ് അരിവില കൂട്ടുന്നത്.

പഞ്ചസാരയുടെയും മണ്ണെണ്ണയുടെയും വില വർദ്ധിപ്പിക്കണമെന്നും ശിപാർശയുണ്ട്. 3893 റേഷൻ കടകൾ അടച്ചുപൂട്ടണമെന്നും സമിതി ശിപാർശ ചെയ്‌തു. മൂന്നംഗ വിദഗ്‌ധ സമിതി റിപ്പോർട്ട് മന്ത്രിക്ക് കൈമാറി. ഒരു റേഷൻ കടയിൽ പരമാവധി 800 റേഷൻ കാർഡ് മാത്രം മതിയെന്നും പുതിയ റേഷൻ കടകൾ അനുവദിക്കുന്നത് നിയന്ത്രിക്കണമെന്നും വിദഗ്‌ധ സമിതിയുടെ ശിപാർശയിലുണ്ട്.

Post a Comment

Previous Post Next Post