Trending

ഉള്ളിയേരിയിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം; ഡ്രൈവർക്ക് പരിക്ക്


ഉള്ളിയേരി: ബാലുശ്ശേരി- കൊയിലാണ്ടി റോഡില്‍ ഉള്ളിയേരിയിൽ ഗുഡ്‌സ് ഓട്ടോ നിയന്ത്രണംവിട്ട് ഇടിച്ച് ഡ്രൈവർക്ക് പരിക്കേറ്റു. ആനവാതിലില്‍ വീകെയര്‍ ആശുപത്രി കോമ്പൗണ്ടിലേക്ക് ഗുഡ്സ് ഓട്ടോ ഇടിച്ചു കയറുകയായിരുന്നു. കോമ്പൗണ്ടിലെ കമ്പിയ്ക്ക് ഇടിച്ചാണ് വാഹനം നിന്നത്.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. ബാലുശ്ശേരി ഭാഗത്തുനിന്നും കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന വാഹനമാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ പരിക്കേറ്റ ഗുഡ്‌സ് ഓട്ടോ ഡ്രൈവറെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തിൽ ഗുഡ്സ് ഓട്ടോയുടെ മുൻഭാഗം പൂർണമായി തകർന്നു.

Post a Comment

Previous Post Next Post