കൊച്ചി: എറണാകുളം പുത്തൻവേലികരയിൽ പ്ലസ്‌വൺ വിദ്യാർത്ഥിയെ ആത്മഹത്യ ചെയ്ത് മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി ആലുങ്കപറമ്പിൽ സുധാകരന്റെ മകൻ അമ്പാടി (17) ആണ് മരിച്ചത്. വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്.
അമ്പാടിയുടെ അമ്മ അർബുദ രോഗ ബാധിതയാണ്. അമ്മയുടെ രോഗാവസ്ഥയിൽ കുട്ടി അസ്വസ്ഥതനായിരുന്നു എന്നാണ് പൊലീസിന് ലഭിക്കുന്ന വിവരം. അമ്മയുടെ ചികിത്സയുടെ ഭാഗമായി അച്ഛനും അമ്മയും ആശുപത്രിയിൽ പോയി മടങ്ങി എത്തിയപ്പോഴാണ് കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. പുത്തൻ വേലിക്കര പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.