Trending

പതിമൂന്നുകാരന് കാർ ഓടിക്കാൻ നൽകി റീല്‍സ് എടുത്തു; പിതാവിനെതിരേ കേസെടുത്ത് പോലീസ്


വടകര: പതിമൂന്ന് വയസുകാരനായ മകന് കാർ ഓടിക്കാൻ നൽകിയതിന് പിതാവിനെതിരേ പോലീസ് കേസെടുത്തു. തൂണേരി ചെക്യാട് സ്വദേശി തേര്‍ക്കണ്ടിയില്‍ നൗഷാദി(37) നെതിരെയാണ് കേസെടുത്തത്. ബിഎൻഎസ് 125 പ്രകാരമാണ് വളയം പോലീസ് കേസെടുത്തിരിക്കുന്നത്. കുട്ടി ഓടിച്ച കാർ കസ്റ്റഡിയിലെടുത്തു.

‌ചെക‍്യാട് കഴിഞ്ഞ ഒക്‌ടോബർ 24ന് ആയിരുന്നു വിഷയത്തിന് ആസ്പദമായ സംഭവം. വീടിന് മുന്നിലെ റോഡിൽ പതിമൂന്നുകാരൻ ഇന്നോവ കാർ ഓടിച്ചുപോകുന്ന ദൃശ‍്യം സമൂഹമാധ‍്യമങ്ങളിലടക്കം വ‍്യാപകമായി പ്രചരിച്ചിരുന്നു. വീഡിയോ കേരള പൊലീസിന്‍റെ ശുഭയാത്ര പോർട്ടലിൽ പരാതിയുമായി വരുകയും ചെയ്തു. തുടർന്ന് വളയം പോലീസ് അന്വേഷണമാരംഭിക്കുകയും വാഹനം തിരിച്ചറിഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Post a Comment

Previous Post Next Post