ഉള്ളിയേരി: നടുവണ്ണൂരിൽ കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു അപകടം. അപകടത്തിൽ രണ്ടുപേർക്ക് പരിക്കേറ്റു. പേരാമ്പ്ര ഭാഗത്തു നിന്നും വരുകയായിരുന്ന KL 56 T120 നമ്പർ കാറും, ഉളളിയേരിയിൽ നിന്നും പേരാമ്പ്രക്ക് പോവുകയായിരുന്ന KL56 Q1219 നമ്പർ കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇരുവാഹനത്തിലെയും ഡ്രൈവർമാർക്കാണ് പരിക്കേറ്റത്.
തെരുവത്ത് കടവ് പാലത്തിന് സമീപം കൊയക്കാട് റോഡ് തുടങ്ങുന്ന കൽഭിത്തിയ്ക്കടുത്ത് ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. ഭാഗ്യം കൊണ്ട് മാത്രമാണ് 20 അടിയോളം താഴ്ചയിലേക്ക് കാർ മറിയാതിരുന്നത്. നാട്ടുകാർ ഓടിയെത്തി പരിക്കേറ്റവരെ തൊട്ടടുത്ത ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല.