Trending

നടുവണ്ണൂരില്‍ നിയന്ത്രണംവിട്ട കാര്‍ ഫ്‌ളവേഴ്‌സ് നഴ്‌സറിയിലേയ്ക്ക് ഇടിച്ചുകയറി അപകടം


നടുവണ്ണൂര്‍: നടുവണ്ണൂരിൽ കാര്‍ നിയന്ത്രണംവിട്ട് ഇടിച്ച് അപകടം. കരിമ്പാപൊയില്‍ മേക്കോത്ത് പെട്രോള്‍ പമ്പിന് സമീപം ഇന്നലെ രാത്രി പത്തു മണിയോടെയാണ് അപകടം. അമിത വേഗതയിലെത്തിയ കാര്‍ സമീപത്തെ ഏവേഴ്സ് നഴ്സറിയിലേക്ക് ഇടിച്ചു കയറുകയായിരുന്നു.

കോഴിക്കോട് ഭാഗത്തു നിന്ന് പേരാമ്പ്ര ഭാഗത്തേക്ക് പോയ സിഫ്റ്റ് ഡിസയര്‍ കാറാണ് അപകടത്തില്‍പ്പെട്ടത്. കാര്‍ യാത്രക്കാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് വിവരം. നിയന്ത്രണം വിട്ട കാര്‍ ടെലിഫോണ്‍ പോസ്റ്റില്‍ ഇടിച്ച് നേരെ എതിര്‍ വശത്തേക്ക് തിരിഞ്ഞ് തിരിഞ്ഞ് നില്‍ക്കുന്ന രീതിയിലാണുള്ളത്.

ഇടിയുടെ ആഘാതത്തിൽ നഴ്സറിയുടെ അരികിലേണ്ടായിരുന്ന നിരവധി ചെടിച്ചട്ടികളും വശങ്ങളിലെ ബോഡും തകര്‍ന്നിട്ടുണ്ട്. ബിഎസ്എന്‍എല്‍ ഒഎഫ്സി കേബിളും തകര്‍ന്നു. ഇതോടെ ഈ വഴിയുള്ള ടെലിഫോണ്‍ ഇന്റര്‍നെറ്റ് സംവിധാനവും തകരാറിലായി.

Post a Comment

Previous Post Next Post