പയ്യോളി: പയ്യോളിയില്‍ നവവധുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചേലിയ സ്വദേശി ആര്‍ദ്ര ബാലകൃഷ്ണ(24)നാണ് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് ആര്‍ദ്ര ജീവനൊടുക്കിയത്. കഴിഞ്ഞ ഫെബ്രുവരി രണ്ടിനായിരുന്നു ആർദ്രയുടെയും ഷാനിൻ്റെയും വിവാഹം കഴിഞ്ഞത്. കോഴിക്കോട് ലോ കോളജിലെ അവസാനവര്‍ഷ വിദ്യാര്‍ത്ഥിയായിരുന്നു.
രാത്രി എട്ടുമണിയോടെ കുളിക്കാനായി പോയ ആര്‍ദ്ര ഒരു മണിക്കൂര്‍ കഴിഞ്ഞും മടങ്ങിവരാതായതോടെ ഭര്‍ത്താവ് ഷാന്‍ അന്വേഷിക്കുകയായിരുന്നു. തുടര്‍ന്ന് വാതില്‍ തുറന്ന് നോക്കിയപ്പോഴാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ കൊയിലാണ്ടിയിലെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വെള്ളിയാഴ്ച വൈകുന്നേരം ആറുമണിക്ക് വിളിച്ചുവെങ്കിലും മകള്‍ ഒന്നും പറഞ്ഞില്ലെന്ന് ആര്‍ദ്രയുടെ കുടുംബവും വെളിപ്പെടുത്തി.