എളേറ്റിൽ: കിഴക്കോത്ത് ഗ്രാമപ്പഞ്ചായത്തിലെ കത്തറമ്മൽ, ആവിലോറ, പറക്കുന്ന് എന്നിവിടങ്ങളിൽ കിഴക്കോത്ത് ആരോഗ്യ വകുപ്പ് അധികൃതർ പരിശോധന നടത്തി. കത്തറമ്മലിൽ വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിക്കുന്ന ബീഫ് സ്റ്റാൾ, ചിക്കൻ സ്റ്റാൾ, മീൻ സ്റ്റാൾ എന്നിവയ്ക്ക് പൊതുജനാരോഗ്യ നിയമപ്രകാരം നോട്ടീസ് നൽകുകയും, എല്ലാ കച്ചവട സ്ഥാപനങ്ങളും കടയും പരിസരവും വൃത്തിയാക്കാൻ കർശ്ശന നിർദ്ദേശങ്ങളും നൽകി.
ഹെൽത്ത് ഇൻസ്പെക്ടർ ബിജു ബാലുശ്ശേരി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ വിനോദ് ടി.എം, റാഹില ബീഗം എന്നിവർ പരിശോധനയിൽ പങ്കെടുത്തു. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകൾ നടത്തുമെന്നും നിയമാനുസൃത നടപടികൾ സ്വീകരിക്കുമെന്നും ഹെൽത്ത് ഇൻസ്പെക്ടർ അറിയിച്ചു.