ബാലുശ്ശേരി: ബാലുശ്ശേരിയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിക്ക് മർദ്ദനമേറ്റെന്ന് പരാതി. ബാലുശ്ശേരി കിനാലൂർ പൂവമ്പായി എഎംഎച്ച്എസ് സ്കൂളിലെ വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. ഇതേ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ പിതാവ് നജീബ് സഹോദരൻ മനാഫ് എന്നിവർ ചേർന്നാണ് മർദ്ദിച്ചത്. കുട്ടികൾ തമ്മിലുണ്ടായ പ്രശ്നങ്ങളിൽ വീട്ടുകാർ ഇടപെടുകയായിരുന്നു എന്നാണ് വിവരം. കുടുംബം ബാലുശ്ശേരി പോലീസിൽ പരാതി നൽകിയിട്ടുണ്ട്.