നന്മണ്ട: അന്തർദ്ദേശീയ വനിത ദിനത്തിൽ 'തകരരുത് യുവത്വം ഉണരട്ടെ മാതൃത്വം' എന്ന മുദ്രാവാക്യമുയർത്തി നന്മണ്ട ഹയർ സെക്കണ്ടറി സ്കൂൾ സ്റ്റുഡൻ്റ് പോലീസ് യൂണിറ്റിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഗ്രാമ പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി കൃഷ്ണവേണി മാണിക്കോത്ത് ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് ശ്രീ പി.ടി ജലീൽ അദ്ധ്യക്ഷനായി.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ശ്രീ. കുണ്ടൂർ ബിജു, എസ്പിസി ഓഫീസർ ഷിബു കരുമല, ഗാർഡിയൻ എസ്പിസി ചെയർമാൻ ശ്രീ. സി.കെ ഷജിൽ കുമാർ, കേഡറ്റുകളായ പി. ആമിന തഹാനി, എം.തന്മയ, എ.കെ ഷിയഫമി എന്നിവർ പങ്കെടുത്തു. അന്തർദേശീയ വനിതാ ദിനത്തിൽ നടന്ന പരിപാടിയിൽ കേഡറ്റുകൾ ഗ്രാമപ്പഞ്ചായത്ത് അദ്ധ്യക്ഷ ശ്രീമതി കൃഷ്ണവേണി മാണിക്കോത്തിനെ ആദരിക്കുകയും ചെയ്തു.
Tags:
EDUCATION