വടകര: വടകര വില്യാപ്പള്ളിയില്‍ പ്ലസ്ടു വിദ്യാർത്ഥിനിയെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വടകര പുത്തൂർ ഹയർ സെക്കൻഡറി സ്കൂള്‍ വിദ്യാർത്ഥിനി അനന്യ (17) യാണ് മരിച്ചത്. പ്ലസ്ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തിയതായിരുന്നു അനന്യ. വീട്ടുകാർ പുറത്ത് പോയി തിരിച്ച് വന്നപ്പോഴാണ് വീട്ടിലെ കിടപ്പ് മുറിയില്‍ അനന്യയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.
വൈകിട്ട് 6.30 ഓടെയാണ് സംഭവം. ഉടനെ വില്യാപ്പള്ളി സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വടകര പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. മൃതദേഹം മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. മരണത്തിലേക്ക് നയിച്ച കാരണം വ്യക്തമല്ല.