Trending

ഗോപാലട്ടേൻ ഉത്സവക്കൊടികൾ നെയ്തെടുക്കുന്ന തിരക്കിലാണ്


നന്മണ്ട: നാട്ടിൻപുറങ്ങളിലേയും നഗരങ്ങളിലെയും ക്ഷേത്രങ്ങളിലെ ഉത്സവ കാഴ്ചകൾ ഗോപാലേട്ടന്റെ കരവിരുതാണ്. ആചാര പ്രകാരം നിർമ്മിക്കപ്പെടുന്ന ഉത്സവ കൊടികൾക്ക് ഗോപാലനെന്ന തയ്യൽക്കാരന്റെ കരവിരുത് സവിശേഷതയാർന്നതാണ്. മടവൂർ പടിഞ്ഞാറെ കൈതയിൽ ഗോപാലനാണ് 71ാം വയസിലും നേർച്ചക്കാരായ ഭക്തർക്ക് കൊടി തയ്ച്ചു കൊടുക്കുന്നത്. നന്മണ്ട 13-ൽ ഗ്രാമപ്പഞ്ചായത്ത് കാര്യാലയത്തിന്റെ മുമ്പിലെ കോണി ക്കൂടിനുള്ളിലെ ചെറിയ മുറി ക്ഷേത്രങ്ങളിലേക്ക് വഴിപാടായി നൽകാനുള്ള കൊടിയുടെ ശേഖരണ മുറിയാണ്.

ഇതിനകം 75000 ത്തോളം കൊടികൾ ഭക്തർക്ക് വഴിപാടിനായി തയച്ചു കൊടുത്ത ഗോപാലേട്ടന് മണ്ഡല കാലം കഴിഞ്ഞാൽ തിരക്ക് പിടിച്ച ദിനരാത്രങ്ങളാണ്, കാവുകളിലെ ഉത്സവകാലം മുതൽ. വിഷു ആഘോഷം വരെ തുടരുന്ന ഉത്സവക്കാലത്ത് ക്ഷേത്രാങ്കണങ്ങളിൽ പാറിപ്പറക്കുന്നത് ഇദ്ദേഹത്തിന്റെ കൊടികളാണ്. ജില്ലയിലെ പല ഭാഗങ്ങളിൽ നിന്നും കൊടി ലഭിക്കാനായി ഭക്തർ ഇദ്ദേഹത്തെ അന്വേഷിച്ചെത്തുന്നു. കൊടിയേറ്റത്തിനുള്ള കൊടികൾക്കും ക്ഷേത്ര കമ്മിറ്റിക്കാർ നന്മണ്ട 13 ലെത്തുന്നു. 

പൂജാ സ്റ്റോറുകളിലെ കൊടികളെക്കാൾ തയ്യൽക്കാരൻ തയച്ച കൊടികൾക്കാണെന്നാണ് ഭക്തരുടെ വിശ്വാസമെന്ന് ഇദ്ദേഹം പറയുന്നു. നന്മണ്ടയിലെ പ്രമുഖ ക്ഷേത്രങ്ങളിലേക്ക് വേണ്ട കൊടികൾ ഇദ്ദേഹമാണ് തയച്ചു നൽകുന്നത്. നാഗദേവതക്കുള്ള തള്ളയും പിള്ളയും കൊടി നാഗപ്രീതിക്ക് വേണ്ടിയുളളതാണെന്നും സ്ത്രീകളായ വിശ്വാസികൾ സുഖപ്രസവത്തിനായി നേർച്ച സങ്കൽപ്പിക്കുന്ന കൊടിയാണ് തള്ളയും പിള്ളയുമെന്ന് ഗോപാലട്ടേൻ പറഞ്ഞു.

Post a Comment

Previous Post Next Post